Latest News

കൊവിഡ് 19: സ്പുടിനിക് 5 വാക്‌സിനും അനുമതി നല്‍കിയേക്കും

കൊവിഡ് 19: സ്പുടിനിക് 5 വാക്‌സിനും അനുമതി നല്‍കിയേക്കും
X

ന്യൂഡല്‍ഹി: കൊവിഷീല്‍ഡിനും കൊവാക്‌സിനും പിന്നാലെ രാജ്യത്ത് മൂന്നാമതൊരു വാക്‌സിനു കൂടെ അനുമതി നല്‍കിയേക്കും. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് 5 വാക്‌സിനാണ് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുള്ള അനുതി നല്‍കാനുള്ള നടപടി പുരോഗമിക്കുന്നത്. ബുധനാഴ്ച ചേരുന്ന സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഡോ. റെഡ്ഡി ലാബ് സ്പുട്‌നിക്ക് വാക്‌സിന്‍ 5ന്റെ മൂന്നാം ഘട്ട വാക്‌സിന്‍ പരിശോധനയുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഏഴ് വാക്‌സിനുകള്‍ രാജ്യത്ത് അനുമതിക്കായി കാത്തുനില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞിരുന്നു.

തന്റെ രണ്ടാമത്ത ഡോസ് വാക്‌സിന്‍ സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്തംബര്‍ 2020ന് ഡോ. റെഡ്ഡി ലാബ്, റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സ്പുട്‌നിക് വാക്‌സിന്‍ ക്ലിനിക്കല്‍ പരിശോധനയില്‍ സഹകരിച്ചിരുന്നു. റഷ്യന്‍ ഡയറക്ട് ഫണ്ടിന്റെ സ്പുട്‌നിക് വാക്‌സിന്‍ വിതരണത്തിന്റെ അവകാശം ഡോ. റെഡ്ഡി ലാബിനാണ്.

Next Story

RELATED STORIES

Share it