കൊവിഡ് 19 രാജ്യത്ത് കാട്ടുതീ പോലെ പടര്‍ന്നു: സുപ്രീംകോടതി
ലോക്ഡൗണോ കര്‍ഫ്യൂവോ ഏര്‍പ്പെടുത്താനുളള ഏതുതീരുമാനവും വളരെ മുന്‍പു തന്നെ പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് അത് നേരത്തേ അറിയാനും അവരുടെ ഉപജീവനത്തിനുവേണ്ട കാര്യങ്ങള്‍ തയ്യാറാക്കാനും കഴിയൂ.
ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്ത് കാട്ടുതീ പോലെ പടര്‍ന്നെന്ന് സുപ്രീംകോടതി. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കാത്തതാണ് ഇതിനു കാരണമെന്നും കോടതി വിലയിരുത്തി.കൊവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് കൊവിഡ് 19 കാരണം ലോകത്ത് ആളുകള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറഞ്ഞു.
ലോക്ഡൗണോ കര്‍ഫ്യൂവോ ഏര്‍പ്പെടുത്താനുളള ഏതുതീരുമാനവും വളരെ മുന്‍പു തന്നെ പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് അത് നേരത്തേ അറിയാനും അവരുടെ ഉപജീവനത്തിനുവേണ്ട കാര്യങ്ങള്‍ തയ്യാറാക്കാനും കഴിയൂ. കഴിഞ്ഞ എട്ടുമാസങ്ങളായി തുടര്‍ച്ചയായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെയുളള എല്ലാ ആരോഗ്യപ്രവര്‍ത്തകരും ശാരീരികമായും മാനസികമായും തളര്ന്നുപോയിരിക്കാമെന്നും അവര്‍ക്ക് ഇടയ്ക്കിടക്ക് വിശ്രമം നല്‍കുന്നതിനുളള സംവിധാനങ്ങള്‍ ആവശ്യമായിരിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായിരിക്കണം ആദ്യ പരിഗണന നല്‍കേണ്ടതെന്നും സുപ്രിം കോടതി പറഞ്ഞു.
RELATED STORIES
കുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്‍പ്പെട്ട്...
13 Aug 2022 3:19 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTമാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങൾക്ക് നികുതി...
13 Aug 2022 2:52 PM GMTകോഴിക്കോട് കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; വെടിവെച്ചുകൊന്നു
13 Aug 2022 2:51 PM GMTചുമരിലേക്ക് മൂത്രമൊഴിച്ചു; ഡല്‍ഹിയില്‍ യുവാവിനെ കൊലപ്പെടുത്തിയ നാല്...
13 Aug 2022 2:48 PM GMTതായ്ലന്റിലേയ്ക്കുളള വ്യാജറിക്രൂട്ട്മെന്റുകള്ക്കെതിരെ ജാഗ്രത...
13 Aug 2022 2:28 PM GMT