Latest News

കൊവിഡ് 19: സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്ചകളില്‍ അവധി

കൊവിഡ് 19: സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്ചകളില്‍ അവധി
X

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളില്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ ഒന്നിടവിട്ട ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധിയാണ്.

ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുന്ന മറ്റ് ദിവസങ്ങളില്‍ കൊവിഡ് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മാസ്‌കുകള്‍ ധരിക്കാതെ ആരെയും ബാങ്കിനുള്ളില്‍ പ്രവേശിപ്പിക്കരുത്. സാമൂഹിക അകലം പാലിക്കണം. സാനിറ്റൈസര്‍ സംവിധാനമുണ്ടായിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പുവരുത്തണം.

കേരളത്തില്‍ പുതുതായി 791 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it