- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: മുതിര്‍ന്ന പൗരന്‍മാരും അവരെ സംരക്ഷിക്കുന്നവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ന്യൂഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) ജറിയാട്രിക് മെഡിസിന്‍ എന്നിവ ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്.

തിരുവനന്തപുരം: കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്‍മാരും അവരെ സംരക്ഷിക്കുന്നവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ന്യൂഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) ജറിയാട്രിക് മെഡിസിന്‍ എന്നിവ ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്.
മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം സെക്രട്ടറി ആര്‍ സുബ്രമണ്യം ആവശ്യപ്പെട്ടു.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് കൊവിഡ് രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണം. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവ മുഖേനയും ഈ സന്ദേശം പ്രചരിപ്പിക്കണമെന്നും ശ്രീ ആര്‍ സുബ്രമണ്യം നിര്‍ദേശിച്ചു. വിശദമായ വിവരങ്ങള്‍ http://164.100.117.97/WriteReadData/userfiles/advisory - Copy 1.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















