Latest News

ജാര്‍ഖണ്ഡില്‍ കോടതിയുടെ ഇടപെടല്‍: കൊവിഡ് പരിശോധനാ സൗകര്യങ്ങളെ കുറിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

ജാര്‍ഖണ്ഡില്‍ കോടതിയുടെ ഇടപെടല്‍: കൊവിഡ് പരിശോധനാ സൗകര്യങ്ങളെ കുറിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി
X

റാഞ്ചി: സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സൗക്യങ്ങളെ കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജൂലൈ 31നകം പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പൂര്‍ണവിവരങ്ങള്‍ നല്‍കണം.

ജസ്റ്റിസ് ഡോ. രവി ചന്ദ്രന്‍, ജസ്റ്റിസ് സുജിത് നാരായണ്‍ പ്രസാദ് എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാരിനോട് കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതുവരെ സംസ്ഥാനം സ്വീകരിച്ച കൊവിഡ് 19 മായി ബന്ധപ്പെട്ട സജ്ജീകരണങ്ങളും മുന്‍കരുതലുകളും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

ജാര്‍ഖണ്ഡില്‍ വെള്ളിയാഴ്ച 170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 3,362 ആയി മാറി. സംസ്ഥാനത്ത് 1,129 സജീവ രോഗികളാണ് ഉള്ളത്. 2,210 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.

ഇതുവരെ 23 പേരാണ് സംസ്ഥാനത്ത് രോഗം വന്ന് മരിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it