Latest News

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍
X

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ കേസിലെ പ്രതികളായ ആറ് ഇടതുനേതാക്കളും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലിസ് കുറ്റപത്രം. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കാനും സാധ്യതയുണ്ട്.

മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കോടതിയില്‍ ഹാജരാകുന്നതില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമന്ന് മന്ത്രിമാരുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.കേസ് എഴുതി തള്ളണമെന്ന സര്‍ക്കാരിന്റെ ആവശ്യം സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.




Next Story

RELATED STORIES

Share it