പയ്യന്നൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കള്‍ മരിച്ചു

X
BSR23 Feb 2021 1:19 PM GMT
കണ്ണൂര്‍: പയ്യന്നൂരിലെ വാടക ക്വാട്ടേഴ്‌സില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം വാടകയ്ക്കു താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി കെ ശിവപ്രസാദ്(28), ഏഴിലോട് പുറച്ചേരിയിലെ ആര്യ(21) എന്നിവരാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ 19നു വൈകീട്ടാണു സംഭവം. തീപ്പൊള്ളലേറ്റ് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പരായരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരിക്കെ തിങ്കളാഴ്ച രാത്രി ഏഴോടെ ആര്യയും ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെ ശിവപ്രസാദും മരണപ്പെടുകയായിരുന്നു.
Couple who tried to commit suicide by setting fire in Payyanur died
Next Story