Latest News

വോട്ടെണ്ണലിലെ കൃത്രിമം: ട്രംപിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

നവംബര്‍ 3 ലെ തിരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമാണ്''. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വഞ്ചന ആരോപണം യുഎസിലെ മുതിര്‍ന്ന ഫെഡറല്‍, സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരാകരിച്ചു.

വോട്ടെണ്ണലിലെ കൃത്രിമം: ട്രംപിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
X

വാഷിങ്ടണ്‍ ഡിസി: വോട്ടെണ്ണലില്‍ കൃത്രമം നടന്നതായുള്ള മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് യുഎസ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. 'ഒഴിവാക്കിയ ബാലറ്റുകളുടെയോ അഴിമതി നിറഞ്ഞ വോട്ടിംഗ് സമ്പ്രദായത്തിന്റെയോ തെളിവുകളൊന്നുമില്ല, നവംബര്‍ 3 ലെ തിരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമാണ്''. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വഞ്ചന ആരോപണം യുഎസിലെ മുതിര്‍ന്ന ഫെഡറല്‍, സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരാകരിച്ചു.

ഒരു തെരഞ്ഞെടുപ്പ് ഉപകരണ നിര്‍മ്മാതാവ് രാജ്യത്താകമാനം 2.7 ദശലക്ഷം വോട്ടുകള്‍ ''ഇല്ലാതാക്കി'' എന്ന അടിസ്ഥാനരഹിതമായ അവകാശവാദം ട്രംപ് റീട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇലക്ഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് കോര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ പ്രസ്താവന ഇറക്കിയത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് ഇലക്ഷന്‍, സംസ്ഥാന തലത്തില്‍ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ - യുഎസ് തിരഞ്ഞെടുപ്പ് സഹായ കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടു.

Next Story

RELATED STORIES

Share it