Latest News

ഹൂഥികളുടെ കള്ളനോട്ട്: ജാഗ്രത വേണമെന്ന് സൗദി

ഹൂഥികളുടെ കള്ളനോട്ട്: ജാഗ്രത വേണമെന്ന് സൗദി
X

റിയാദ് : ഹൂഥി മിലീഷ്യകള്‍ സൗദി കറന്‍സി വ്യാജമായി നിര്‍മിച്ച് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചതായി വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇറാന്‍ പിന്തുണയോടെയാണ് ഹൂഥികള്‍ സൗദി കറന്‍സി വ്യാജമായി നിര്‍മിക്കുന്നതെന്ന് സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് അയച്ച കത്തില്‍ വാണിജ്യ മന്ത്രാലയം പറഞ്ഞു.


എല്ലാ വിഭാഗത്തില്‍പ്പെട്ട കറന്‍സികളും നന്നായി പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ വ്യാപാരികളോടും വ്യവസായികളോടും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് ആവശ്യപ്പെട്ടു. കറന്‍സി നോട്ടുകള്‍ വ്യാജമാണെന്ന് സംശയം തോന്നുന്ന പക്ഷം ഉടനടി അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it