തുടര്‍ച്ചയായ ലൈംഗിക പീഡനം: യുപിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
പ്രതാപ്ഗര്‍: തുടര്‍ച്ചയായ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. യുപിയിലെ പ്രതാപ്ഗര്‍ ജില്ലയില്‍ പുവാസി ഗ്രാമത്തിലാണ് സ്വന്തം ഗ്രാമത്തിലെ മൂന്ന് പേര് ചേര്‍ന്ന് തുടര്‍ച്ചയായി ലൈംഗികപീഡനത്തിനിരയാക്കിയ പെണ്‍കുട്ടി ജീവനൊടുക്കിയത്. ബഘറായ് പോലിസ് സ്റ്റേഷന് പരിധിയില്‍ രാത്രി 1 മണിക്കുശേഷമാണ് പെണ്‍കുട്ടി കിണറ്റില്‍ ചാടിയതെന്ന് പോലിസ് പറഞ്ഞു.
ദബ്ബൂ സിങ്, ഗുഡ്ഡു സിങ്, മുന്നു തിവാരി എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുഡ്ഡു സിങിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനയച്ചിട്ടുണ്ടെന്ന് പ്രതാപ്ഗര്‍ എസ്പി പറഞ്ഞു. പോക്സോ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
മറ്റു രണ്ട് പേര്‍ക്കുള്ള അന്വേഷണത്തിനു വേണ്ടി മൂന്ന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തവര്‍ക്കെതിരേ പോക്സോ ചുമത്തുമെന്നും ഇത്തരം കേസുകള്‍ അതിവേഗ കോടതികളില്‍ വിചാരണ ചെയ്യുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സംഭവത്തില്‍ വേഗം നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏതാനും ദിവസമായി ഉത്തര്‍പ്രദേശില്‍ നിരവധി സ്ത്രീകളാണ് ലൈംഗിക പീഡനത്തിനിരയായത്. ഹാഥ്റസില്‍ സവര്‍ണ യുവാക്കള്‍ ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നതിനെതിരേ അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രതിഷേധം നടക്കുകയാണ്.
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT