Latest News

ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നറിന് തീപിടിച്ചു

മലപ്പുറം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെര്‍മോക്കോളുമായി പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്

ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നറിന് തീപിടിച്ചു
X

കോട്ടക്കല്‍: മലപ്പുറം കോട്ടക്കല്‍ റോഡില്‍ സീനത്ത് ടെക്‌സ്‌റ്റൈല്‍സിന് സമീപം ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു.

കോഴിക്കോട് ഭാഗത്തേക്ക് തെര്‍മോക്കോളുമായി പോകുന്ന കണ്ടെയ്‌നര്‍ ലോറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പിന്‍വശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും വാഹനം നിര്‍ത്തി ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

ലോറി കത്താന്‍തുടങ്ങി അരമണിക്കൂറിലേറെ കഴിഞ്ഞാണ് മലപ്പുറത്തുനിന്ന് അഗ്‌നിരക്ഷാസേനയ്ക്ക് എത്താനായത്. അഗ്‌നിരക്ഷാസേന വെള്ളം പമ്പുചെയ്ത് മിനിറ്റുകള്‍ക്കകം തീകെടുത്തി. തിരൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തി. കോട്ടക്കല്‍ പോലിസും എത്തിയിരുന്നു.

Next Story

RELATED STORIES

Share it