Latest News

തോട്ടട-നടാലില്‍ ദേശീയപാത കയ്യേറി നിര്‍മാണപ്രവര്‍ത്തനം; എസ്ഡിപിഐയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ സൈറ്റ് സന്ദര്‍ശിച്ചു

തോട്ടട-നടാലില്‍ ദേശീയപാത കയ്യേറി നിര്‍മാണപ്രവര്‍ത്തനം; എസ്ഡിപിഐയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ സൈറ്റ് സന്ദര്‍ശിച്ചു
X

തോട്ടട: തോട്ടട-നടാല്‍ ദേശീയപാതയില്‍ ദേശീയപാത കയ്യേറി വാഹന ഷോറൂം നിര്‍മാണം നടത്തുന്നതിനെതിരെ എസ്ഡിപിഐ തോട്ടട ബ്രാഞ്ച് നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ സൈറ്റ് സന്ദര്‍ശിച്ചു. തോട്ടട കാഞ്ഞങ്ങാട്ട് പള്ളിക്ക് സമീപം ചിമ്മിണിയന്‍ വളവില്‍ നാട്ടുകാര്‍ക്ക് കാല്‍നടപോലും ദുഷ്‌കരമാകുന്ന രീതിയിലാണ് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത്.

പിഡബ്യുഡി എഞ്ചിനിയറക്കമുള്ള ഉദ്യോഗസ്ഥരാണ് സൈറ്റിലെത്തി തെളിവ് ശേഖരിച്ചത്.

കണ്ണൂര്‍ കോര്‍പറേഷന്‍ എടക്കാട് സോണില്‍ പുരോഗമിക്കുന്ന കെട്ടിട നിര്‍മ്മാണപ്രവര്‍ത്തികളില്‍ പലതും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തുന്നതാണെന്ന് നേരത്തെത്തന്നെ പരാതിയുണ്ട്. നേരത്തെ ഏഴരയില്‍ കടല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു.

എസ്.ഡി.പി.ഐ തോട്ടട ബ്രാഞ്ച് പ്രസിഡന്റ എം.കെ റഊഫ്, ബ്രാഞ്ച് സെക്രട്ടറി റഷീദ് കാഞ്ഞങ്ങാട്ട്പള്ളി, സയ്യിദ് സംറീദ് തങ്ങള്‍ തുടങ്ങിയവര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സൈറ്റിലെത്തി വിശദീകരണം നല്‍കി.

Next Story

RELATED STORIES

Share it