'മഹാരാഷ്ട്രയിലെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ഗൂഢാലോചന': ബിജെപിക്കെതിരേ ഉദ്ദവ് താക്കറെ

മുംബൈ: സംസ്ഥാനത്തെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ ആരോപിച്ചു.
കൊങ്കണ്‍ മേഖലയിലും പടിഞ്ഞാറന്‍, വടക്കന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള ശിവസേനയുടെ ജില്ലാ നേതാക്കളോടും മേധാവികളോടും നടത്തിയ ഓണ്‍ലൈന്‍ പ്രസംഗത്തിലാണ് താക്കറെ ആരോപണം ഉന്നയിച്ചത്.
ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളായ കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെയും മഹാരാഷ്ട്രയെയും ഹിന്ദുവിരുദ്ധമെന്ന് മുദ്രകുത്തുകയാണ് ബിജെപിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍ ഹിന്ദുത്വ വിഷയത്തില്‍ ബിജെപി അവരുടെ മുന്‍ സഖ്യകക്ഷിയായ ശിവസേനക്കെതിരേ വലിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
'ഞങ്ങള്‍ എപ്പോഴും പറയുന്നത് മഹാരാഷ്ട്ര വഴികാണിക്കുമെന്നാണ്. മഹാരാഷ്ട്രയിലെ ഹിന്ദുക്കളെയും മറാത്തികളെയും തമ്മില്‍ മറാത്തികളെയും മറാത്തഇതരവിഭാഗങ്ങളെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്'- താക്കറെ ആരോപിച്ചു.
RELATED STORIES
മുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTമീന്വില്പ്പന 'ത്രീസ്റ്റാര്'; തൊഴില് അഭിമാനമാക്കിയ വനിതകള്
20 July 2022 4:31 PM GMTപെണ്കരുത്തിന്റെ പ്രതീകം; ബൈക്കില് ഒറ്റയ്ക്ക് ഇന്ത്യ ചുറ്റാന് അംബിക
9 April 2022 6:30 AM GMT10 വര്ഷത്തിനിടെ നിര്മിച്ചുനല്കിയത് 160 വീടുകള് ; ...
7 March 2022 4:16 PM GMTഅന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ വനിതാ പാര്ലമെന്റ് ...
4 March 2022 1:55 PM GMTകുങ്ഫുവില് ബ്ലാക്ക് ബെല്റ്റ് നേടി പത്താം ക്ലാസുകാരി ഫിദ നൗറിന്
13 Feb 2022 5:09 AM GMT