Latest News

ക്വിറ്റ് ഇന്ത്യാ സമരവാര്‍ഷികത്തില്‍ 'ഭാരത് ജോഡൊ' പദയാത്രയുമായി കോണ്‍ഗ്രസ്

ക്വിറ്റ് ഇന്ത്യാ സമരവാര്‍ഷികത്തില്‍ ഭാരത് ജോഡൊ പദയാത്രയുമായി കോണ്‍ഗ്രസ്
X

ശ്യാമപ്രസാദ് മുഖര്‍ജിന്യൂഡല്‍ഹി: ക്വിറ്റിന്ത്യാവാര്‍ഷികദിനത്തില്‍ കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് ഭാരത് ജോഡൊ പദയാത്രയുമായി കോണ്‍ഗ്രസ്. ക്വിറ്റ് ഇന്ത്യ ദിനമായ സപ്തംബര്‍ 7ാംതിയ്യതിയാണ് യാത്ര ആരംഭിക്കുക. രാഹുല്‍ ഗാന്ധി തുടങ്ങി കോണ്‍ഗ്രസ്സിന്റെ മുന്‍നിര നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും.

80 വര്‍ഷം മുമ്പ് ഈ ദിനത്തിലാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചതെന്നും അതാണ് പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.

രാഹുല്‍ഗാന്ധി അടക്കം മുന്‍നിര നേതക്കള്‍ പദയാത്രയില്‍ അണിചേരും.

ശ്യാമപ്രസാദ് മുഖര്‍ജി

ശ്യാമപ്രസാദ് മുഖര്‍ജി

ഭയം, മതാന്ധത, മുന്‍വിധി എന്നിവയുടെ രാഷ്ട്രീയത്തിനും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും അസമത്വങ്ങള്‍ക്കുമെതിരേയാണ് പദയാത്ര നടത്തുന്നതെന്നും ഇതില്‍ അണി ചേര്‍ന്ന് ദേശീയ ഉദ്യമത്തിന്റെ ഭാഗമാകണമെന്നും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു.

ക്വിറ്റ് ഇന്ത്യ സമരത്തില്‍ ആര്‍എസ്എസ്സിന്റെ പങ്കെന്തായിരുന്നുവെന്ന് ജയ്‌റാം രമേശ് ചോദിച്ചു.

ഗാന്ധി, നെഹ്‌റു, പട്ടേല്‍, ആസാദ്, പ്രസാദ്, പന്ത് തുടങ്ങി നിരവധി പേര്‍ ജയിലിലായപ്പോള്‍ ശ്യാമപ്രസാദ് മുഖര്‍ജി പങ്കെടുത്തില്ല. പില്‍ക്കാലത്ത് ഭാരതീയ ജനസംഘം രൂപീകരിച്ചത് ശ്യാമപ്രസാദ് മുഖര്‍ജിയാണ്.

Next Story

RELATED STORIES

Share it