കോണ്‍ഗ്രസ് 'ഭാരത് ജോഡോ യാത്ര' സെപ്തംബര്‍ ഏഴിന് ആരംഭിക്കും
150 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പദയാത്ര 3500 കിലോമീറ്റര്‍ പിന്നിടും
BY SNSH9 Aug 2022 6:45 AM GMT

X
SNSH9 Aug 2022 6:45 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന 'ഭാരത് ജോഡോ യാത്ര' സെപ്തംബര്‍ ഏഴിന് ആരംഭിക്കും.150 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പദയാത്ര 3500 കിലോമീറ്റര്‍ പിന്നിടും.കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിലാണ് യാത്ര പ്രഖ്യാപിച്ചത്.
12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് യാത്ര കടന്നുപോവുക.കേരളം,തമിഴ്‌നാട്,കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോവും.ദിഗ്‌വിജയ് സിങ്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, രവ്‌നീത് സിംഗ് ബിട്ടു, കെ ജെ ജോര്‍ജ്, ജ്യോതിമണി, പ്രദ്യുത് ബോര്‍ദോലോയി, ജിതു പട്‌വാരി, സലീം അഹമ്മദ് എന്നീ നേതാക്കളാണ് യാത്രയിലെ സ്ഥിരാംഗങ്ങള്‍.
സമാന ആശയമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ യാത്രയില്‍ പങ്കാളിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെയും യാത്രയുടെ ഭാഗമാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
Next Story
RELATED STORIES
കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMT