Latest News

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം; നിലമെച്ചപ്പെടുത്തി എസ്ഡിപിഐ

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം തന്റെ സര്‍ക്കാരിന്റെ വിധിയെഴുത്താണെന്ന് ഗലോട്ട്മാ, 71.53 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്തത്.

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം; നിലമെച്ചപ്പെടുത്തി എസ്ഡിപിഐ
X

ജയ്പൂര്‍: ഏറ്റവും ഒടുവില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് വിജയം യാദൃച്ഛികമല്ലെന്ന് തെളിയിച്ചുകൊണ്ട് കോണ്‍ഗ്രസ് രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 49ല്‍ 23ഉം നേടി ഏറെ മുന്നില്‍. തൊട്ടടുത്ത എതിരാളികളായ ബിജെപിയെ കോണ്‍ഗ്രസ് ശക്തമായ മത്സരത്തിനൊടുവില്‍ പിന്നിലാക്കി. 2000 കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ബിജെപി 6 മുനിസിപ്പാലിറ്റികളും 20 പഞ്ചായത്തുകളും നേടി. അടുത്തിടെ നടന്ന മന്ദാവ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനായിരുന്നു വിജയം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കനുസരിച്ച് 49 മുനിസിപ്പാലിറ്റികളിലായി 2105 വാര്‍ഡ് കൗണ്‍സില്‍ സീറ്റില്‍ കോണ്‍ഗ്രസ് 961 എണ്ണം നേടി. ബിജെപി 737 ഉം ബിഎസ്പി 16 ഉം എസ്ഡിപിഐ നാലും സിപിഎം മൂന്നും സീറ്റ് നേടി. 386 സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.

എസ്ഡിപിഐ ടിക്കറ്റില്‍ മല്‍സരിച്ച ഫയ്യാസ് ബേഗ് (കോട്ട ജില്ലയില്‍ സാങ്കോദ് മുന്‍സിപ്പാലിറ്റി, വാര്‍ഡ് 5), ഗുഫ്ത പര്‍വീണ്‍ (ബാരാന്‍ ജില്ലയില്‍ മാഗ്രോള്‍ മുന്‍സിപ്പാലിറ്റി, വാര്‍ഡ് 14), ഷാഹിസ്ത ബീഗം (മാംഗ്രോള്‍ മുന്‍സിപാലിറ്റി, വാര്‍ഡ് 21), കോസാര്‍ പര്‍വീണ്‍ (മാംഗ്രോള്‍ മുന്‍സിപാലിറ്റി, വാര്‍ഡ് 14) എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ഥികള്‍.

ജെയ്‌സാല്‍മര്‍, ബാര്‍മര്‍, ഹനുമന്‍ഗര്‍, സിറോഹി, ബനസ്വര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍, ശ്രീഗംഗ നഗര്‍, അല്‍വാര്‍, പുഷ്‌കര്‍ എന്നിവടങ്ങളിലെ മിക്ക തദ്ദേശ സീറ്റുകളും ബിജെപിക്കാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസ്സിന്റെ അശോക് ഗലോട്ട് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ വിധിയെഴുത്തായി കണക്കാക്കപ്പെട്ടിരുന്നു. രാജസ്ഥാനിലെ 25 ലോക്‌സഭാസീറ്റില്‍ മുഴുവനും ബിജെപിക്കായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം തന്റെ സര്‍ക്കാരിന്റെ വിധിയെഴുത്താണെന്ന് ഗലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. 71.53 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്തത്.

Next Story

RELATED STORIES

Share it