Latest News

നോട്ടുകെട്ടുകളുമായി ജാര്‍ഖണ്ഡില്‍ പിടിയിലായ എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

നോട്ടുകെട്ടുകളുമായി ജാര്‍ഖണ്ഡില്‍ പിടിയിലായ  എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു
X

ന്യൂഡല്‍ഹി: നോട്ടുകെട്ടുകളുമായി ബംഗാളില്‍ പിടിയിലായ മൂന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നടപടി. നേരത്തെ സംഭവത്തിനു പിന്നില്‍ ബിജെപിയാണെ്‌നാണ് കോണ്‍ഗ്രസ് പ്രതിതരിച്ചത്. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാനുളള പണം ബിജെപി നല്‍കിയതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച-കോണ്‍ഗ്രസ് സഖ്യത്തിന്റെ അഴിമതിയുടെ തെളിവാണ് ഇതെന്ന് ബിജെപി ആരോപിച്ചു.

'എല്ലാവരേയും കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. വരും ദിവസങ്ങളില്‍, അത് ഏതെങ്കിലും ജനപ്രതിനിധിയോ, പാര്‍ട്ടിയുടെ ഭാരവാഹിയോ, അല്ലെങ്കില്‍ ഏതെങ്കിലും പ്രവര്‍ത്തകനോ ആകട്ടെ, ആരായാലും ഇതില്‍ ബന്ധമുള്ളവരോ ഉള്‍പ്പെട്ടവരോ ആരായാലും അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കും.'- ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് വക്താവ് അവിനാഷ് പാണ്ഡെ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൂന്ന് എംഎല്‍എമാരെയും സസ്‌പെന്‍ഡ് ചെയ്തതായി ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാണ്ഡെ പറഞ്ഞത്.

എംഎല്‍എമാരായ ജംതാരയില്‍ നിന്നുള്ള ഇര്‍ഫാന്‍ അന്‍സാരി, ഖിജ്‌രിയില്‍ നിന്നുള്ള രാജേഷ് കച്ചാപ്പ്, കൊലെബിരയില്‍ നിന്നുള്ള നമാന്‍ ബിക്‌സല്‍ കൊങ്കരി എന്നിവരെ ഹൗറ റൂറല്‍ പോലിസാണ് അറസ്റ്റ് ചെയ്തത്.

ഹൗറയിലെ റാണിഹട്ടി ദേശീയ പാത 16ല്‍ എസ്‌യുവിയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് പോലിസ് ശനിയാഴ്ച ഇവരെ പിടികൂടിയത്.

തങ്ങളുടേതല്ലാത്ത ഏത് സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് ബിജെപിയുടെ സ്വഭാവമാണെന്നും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സര്‍ക്കാരിനെതിരെയും ഇതുതന്നെയാണ് ചെയ്തിരിക്കുന്നതെന്നുമാണ് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബന്ധു തിര്‍ക്കി നേരത്തെ ആരോപിച്ചിരുന്നത്. സര്‍ക്കാരിനെ വീഴ്ത്താനാണ് എംഎല്‍എമാര്‍ക്ക് പണം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. 40-45 ലക്ഷം രൂപകൊണ്ട് പാര്‍ട്ടിയെ വീഴ്ചാത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it