Latest News

സംസ്ഥാനത്ത് ഇന്ന് ഇ ഡിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധ സത്യഗ്രഹം

സംസ്ഥാനത്ത് ഇന്ന് ഇ ഡിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധ സത്യഗ്രഹം
X

തിരുവനന്തപുരം: സോണിയാ ഗാന്ധിയെ നാഷണല്‍ ഹെരാള്‍ഡ് കേസില്‍ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. കാലത്ത് തിരുവനന്തപരും കിഴക്കേകോട്ടയില്‍ നടക്കുന്ന സത്യഗ്രഹസമരത്തില്‍ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. രാവിലെ 10 മണിക്കാണ് സത്യഗ്രഹം ആരംഭിക്കുകയെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി പ്രസ്താവനയില്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, വി ഡി സതീശന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഹം ഹം ഹസന്‍, വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘനടാ ഭാരവാഹികളും എംഎല്‍എമാരും എംപിമാരും പങ്കെടുക്കും.

Next Story

RELATED STORIES

Share it