കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: മല്‍സരരംഗത്തുനിന്ന് പിന്‍മാറിയതില്‍ അശോക് ഗെഹ്‌ലോട്ടിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ മന്ത്രി
ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുനിന്ന് പിന്‍മാറിയ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നീക്കത്തെ അഭിനന്ദിച്ച് രാജസ്ഥാന്‍ മന്ത്രി മഹേഷ് ജോഷി. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ ഉത്തരവുകള്‍ അദ്ദേഹം ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
'ഇന്ന് മുഖ്യമന്ത്രി ഗെഹ്‌ലോട്ട് കാണിച്ച മാതൃക വിലമതിക്കാനാവാത്തതാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ ഉത്തരവുകള്‍ അദ്ദേഹം ഒരിക്കലും അനുസരിക്കാതിരുന്നിട്ടില്ല. പാര്‍ട്ടി ഞങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് അയച്ചാല്‍ ഞങ്ങള്‍ ഞങ്ങളുടെ ഭാഗം അവതരിപ്പിക്കും'-ജോഷി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യാഴാഴ്ച പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
'സെപ്തംബര്‍ 25നും ഈ നിര്‍ദ്ദേശം പാസാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ സംഭവത്തില്‍ ഗെഹ്‌ലോട്ടിന് വളരെ സങ്കടമുണ്ടായിരുന്നു, രാത്രിയില്‍ അദ്ദേഹത്തിന് ശരിയായി ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഇത് സോണിയാഗാന്ധിയെ വേദനിപ്പിക്കുമോ എന്നതില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. മുഖ്യമന്ത്രിയെ ഞങ്ങള്‍ തീരുമാനിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല'.
പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ദേശീയ തലസ്ഥാനത്തെ 10 ജന്‍പഥിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഗെഹ്‌ലോട്ട് മല്‍സരരംഗത്തുനിന്ന് പിന്‍മാറിയത്.
RELATED STORIES
ഐഎസ്എല്ലില് ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര് ലീഗ് കേരളയിലെ മലബാര് ഡെര്ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMTസൂപ്പര് ലീഗ് കേരള; കണ്ണൂര് വാരിയേഴ്സും ഫോഴ്സാ കൊച്ചിയും...
13 Sep 2024 6:52 PM GMTഐഎസ്എല്ലിന് തുടക്കം; മോഹന് ബഗാനെ കുരുക്കി മുംബൈ സിറ്റി തുടങ്ങി
13 Sep 2024 6:44 PM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്ജന്റീന; രക്ഷയില്ലാതെ ബ്രസീല്
11 Sep 2024 5:34 AM GMT