കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അശോക് ഗെഹ് ലോട്ട്-സോണിയാഗാന്ധി കൂടിക്കാഴ്ച വൈകീട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള ദിവസം അവസാനിക്കാനിരിക്കെ അശോക് ഗെഹ് ലോട്ട് കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലെത്തി. ഇന്ന് വൈകീട്ടാണ് നിര്‍ണായകമായ കൂടിക്കാഴ്ച നടക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കുമോയെന്ന് തീരുമാനിക്കുന്നത് അതിനുശേഷമായിരിക്കും.
അശോക് ഗെഹ്‌ലോട്ടിനെയായിരുന്നു ഗാന്ധി കുടുംത്തിന്റെ പ്രതിനിധിയായി കണക്കാക്കിയിരുന്നത്.
എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രികൂടിയായ ഗെഹ് ലോട്ട് തല്‍സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നതോടെയാണ് പ്രതിസന്ധി രൂപംകൊണ്ടത്. മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് നല്‍കാനുള്ള ഹൈക്കമാന്റിന്റെ നീക്കം അനുസരിക്കാന്‍ ഗെഹ് ലോട്ട് തയ്യാറായില്ല.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി കരുതപ്പെടുന്ന നേതാവ് ദിഗ്‌വിജയ സിങ് നാമനിര്‍ദേശ പത്രിക വാങ്ങുന്നതിനുവേണ്ടി കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയിരുന്നു. നാളെ അദ്ദേഹം പത്രിക സമര്‍പ്പിക്കും. മറ്റൊരു സ്ഥാനാര്‍ത്ഥി തരൂരും നാളെ പത്രിക സമര്‍പ്പിക്കും. അശോക് ഗെഹ് ലോട്ടിന്റെ തീരുമാനം വ്യക്തമല്ല.
RELATED STORIES
ഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTഅയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ കൂട്ടബലാല്സംഗം ചെയ്തു; ...
14 Sep 2024 5:37 AM GMTപി വി അന്വര് എംഎല്എയ്ക്കും കുടുംബത്തിനും വധഭീഷണി
13 Sep 2024 6:06 AM GMTസീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില് പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്വര് ഇന്നേവരെ ഒരു ആരോപണവും എഴുതി നല്കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMT