Latest News

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പ്രക്ഷോപം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പ്രക്ഷോപം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പ്രക്ഷോപം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ജനുവരി 19ന് കോണ്‍ഗ്രസിന്റെ മെഗാ പഞ്ചായത്ത് നടക്കും. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികളുടെയും സംഗമമാണിത്. സുനില്‍ കനഗുലുവിന്റെ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. രാഹുല്‍ഗാന്ധി സമ്മേളനത്തിന് എത്തും.

ജനുവരി 13 14 തീയതികളില്‍ തിരുവനന്തപുരത്ത് തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെ രാപ്പകല്‍ സമരം സംഘടിപ്പിക്കും.പിന്നാലെ ശബരിമല സ്വര്‍ണ കൊള്ളയില്‍ ശക്തമായ പ്രക്ഷോഭത്തിനും തീരുമാനമുണ്ട്. വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ദേവസ്വം ഏല്‍പ്പിച്ചു കൊടുത്തതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ശക്തമായ സമരമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭയിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍ ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. കേരളത്തിലെ ഇലക്ഷന്‍ കമ്മിറ്റി പട്ടിക നല്‍കും. ജനുവരി മാസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it