Latest News

കാസര്‍കോട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടി

കാസര്‍കോട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടി
X

കാസര്‍കോട്: സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ഡിസിസി വൈസ് പ്രസിഡന്റും കര്‍ഷക വിഭാഗം നേതാവും ഡിസിസി ഓഫീസില്‍ ഏറ്റുമുട്ടി. ഡിസിസി വൈസ് പ്രസിഡന്റെ ജയിംസ് പന്തംമാക്കനും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്. കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പങ്കെടുത്ത കോര്‍ കമ്മിറ്റി യോഗത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങിയിട്ടും കാസര്‍കോട് കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുകയാണ്. ബ്ലോക്ക് ഡിവിഷനിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഡിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്ന പ്രതിഷേധമാണ് സീറ്റ് വിഭജനം നീളുന്നതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എം ലിജു പറഞ്ഞു.

Next Story

RELATED STORIES

Share it