ടിക് ടോക്കിനു വേണ്ടി ഹാജരാവുമെന്ന റിപോര്‍ട്ട് നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പായ ടിക് ടോക്കിനു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുമെന്ന വാര്‍ത്ത നിഷേധിച്ച് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേഖ് മനു സിങ്‌വി. ഇത്തവണ ടിക് ടോക്കിനു വേണ്ടി താന്‍ ഹാജാവില്ലെന്നും നേരത്തെ ഒരു കേസില്‍ അവര്‍ക്കുവേണ്ടി ഹാജരായി വിജയിച്ചിട്ടുണ്ടെന്നും അഭിഷേക് സിങ്‌വി പറഞ്ഞു. നിലവില്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് അഭിഷേക് സിങ് സിങ്‌വി.
ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചത്. ചൈനീസ് ആപ്പുകള്‍ ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് കൈമാറുന്നുവെന്നാരോപിച്ചായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്.
ടിക് ടോക്കിനു വേണ്ടി ഹാജരായേക്കുമെന്ന വാര്‍ത്ത നേരത്തെ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയും നിഷേധിച്ചിരുന്നു.
ടിക് ടോക്കിനു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാവണമെന്നഭ്യര്‍ത്ഥിച്ച് തന്റെ ജൂനിയര്‍ തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ താന്‍ അത് അപ്പോള്‍ തന്നെ തള്ളിയതായും സുപ്രിംകോടതിയിലെ മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ അമന്‍സിങ് പറഞ്ഞു.
തങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്കെന്നല്ല, ചൈനയ്ക്കുപേലും ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും അത് തെറ്റായ ആരോപണമാണെന്നും ടിക് ടോക് പറയുന്നു. ഇന്ത്യയിലെ 14 ഭാഷകളില്‍ ലഭിക്കുന്ന ടിക് ടോക് ഇന്റര്‍നെറ്റിനെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചുവെന്നും നിരവധി കലാകാരന്മാരും വിദ്യാഭ്യാസവിചക്ഷണരും അവരുടെ ജീവിതത്തിനും ജീവസന്ധാരണത്തിനും വേണ്ടി ടിക് ടോക് ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.
ചൈനയും ഇന്ത്യയും തമ്മില്‍ കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണരേഖയ്ക്കു സമീപം രൂപപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്നാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര് റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMT