കോണ്‍ഗ്രസ്സിന്റെ കെ റെയില്‍ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും

തിരുവനന്തപുരം; കെ റെയില്‍ സര്‍വേക്കെതിരേ നടക്കുന്ന പോലിസ് നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ചലച്ചിത്രമേള വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമരങ്ങളോട് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുക്കുന്ന അതേ സമീപനമാണ് പിണറായിയുടേതെന്നും മുഖ്യമന്ത്രി തുറന്ന ചര്‍ച്ചക്ക് തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഷാഫി പറമ്പില്‍ എംഎല്‍എ സമരത്തിന് നേതൃത്വം നല്‍കി.
പ്രധാനവേദിയായ ടാഗോറിനു മുന്നിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ കയ്യിലെടുത്തിരുന്നു.
ഏതാധിപതികള്‍ക്കെതിരേ സമരങ്ങള്‍ കെട്ടിപ്പടുക്കാന്‍ സിനിമകള്‍ എന്നും പ്രചോദനമായിട്ടുണ്ടെന്നും അതാണ് ചലച്ചിത്രമേള സമരവേദിയാക്കി നിശ്ചയിച്ചതെന്നുും ഷാഫി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ഷാഫി പറമ്പില്‍ എംഎല്‍എ.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT