ഇന്ധന വില വര്‍ധനയ്‌ക്കെതിരേ മധ്യപ്രദേശില്‍ ഇന്ന് ബന്ദ്
BY RSN20 Feb 2021 7:30 AM GMT
X
RSN20 Feb 2021 7:30 AM GMT
ഇന്ദോര്‍: പെട്രോളിനും ഡീസലിനും വില ഉയരുന്നതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ സംസ്ഥാന ബന്ദ്. കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതല്‍ ഉച്ച രണ്ടുമണിവരെ ബന്ദ് ആചരിക്കുന്നത്. ബന്ദ് വിജയകരമാക്കാനും മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഡീസലിന്റെയും പെട്രോളിന്റെയും വില കുതിച്ചുയരുന്നതുമൂലം ജനങ്ങള്‍ ദുരിതത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ വരുമാനം സ്വരൂപിക്കുന്ന തിരക്കിലാണെന്നും പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ താല്‍പര്യമില്ലെന്നും കമല്‍നാഥ് പറഞ്ഞു.പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ശനിയാഴ്ച വര്‍ധിപ്പിച്ചത് . ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപയായി. മധ്യപ്രദേശില്‍ 98.64 രൂപയാണ് പെട്രോളിന് വില.
Next Story
RELATED STORIES
ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTവയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
17 Aug 2022 6:46 AM GMTലഖ്നോ ലക്ഷ്മണ്‍പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ...
17 May 2022 12:56 PM GMTലോക് സഭാ തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പിന്തുണ തേടി...
22 April 2019 6:28 AM GMTശബരിമലയുടെ പേരില്‍ വോട്ട് പിടിത്തം; സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍...
11 April 2019 1:55 AM GMTബിജെപി ബൂത്ത് പ്രസിഡന്റ് ആയുധവുമായി പിടിയില്‍
10 April 2019 1:30 AM GMT