Latest News

മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്‍ അസീസിനെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്

മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി
X

കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്‍ അസീസിനെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു. പാര്‍ട്ടി വിരുദ്ധ നടപടിയില്‍ അസീസിനോട് ഡിസിസി വിശദീകരണം തേടിയിരുന്നു.

മന്ത്രിക്കൊപ്പം പങ്കിട്ട വേദിയിലാണ് അബ്ദുള്‍ അസീസ് വോട്ട് അഭ്യര്‍ത്ഥന നടത്തിയത്. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും വോട്ടു ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമന്നും അബ്ദുള്‍ അസീസ് പ്രസംഗത്തിനിടെ തുറന്നടിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പതിവാതിലില്‍ നില്‍ക്കെ എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പ്രസംഗം നാട്ടിലാകെ ചര്‍ച്ചയായിരുന്നു.

Next Story

RELATED STORIES

Share it