ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും നേട്ടം

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തെയും തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നാല് പാര്‍ലമെന്ററി മണ്ഡലത്തിലെയും 13 നിയമസഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നു.
കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി, കര്‍ണാടകയിലെ ബല്‍ഗാം, കേരളത്തിലെ മലപ്പുറം, തമിഴ്നാട്ടിലെ കന്യാകുമാരി തുടങ്ങിയവയാണ് ഉപതിരഞ്ഞെടുപ്പ് നടന്ന പാര്‍ലമെന്റ് മണ്ഡലങ്ങള്‍. ഇതില്‍ തിരുപ്പതിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിനാണ് മുന്നേറ്റം. മലപ്പുറത്ത് മുസ് ലിം ലീഗ് മുന്നേറുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും കര്‍ണാടകയിലെ ബെല്‍ഗാമിലും കോണ്‍ഗ്രസ് മുന്നിലാണ്.
കര്‍ണാടകയിലെ ബസവകല്യാന്‍, മാസ്‌കി, ഗുജറാത്തിലെ മൊര്‍വ ഹദഫ്, ജാര്‍ഖണ്ഡിലെ മധുപൂര്‍, മധ്യപ്രദേശിലെ ദമോഹ്, മഹാരാഷ്ട്രയിലെ പന്‍ധാര്‍പുട്ട്, മിസോറാമിലെ സെര്‍ഛിപ്, നാഗാലാന്റിലെ നൊക്സെന്‍, ഒഡീഷയിലെ പിപ്പിലി, രാജസ്ഥാനിലെ സഹാറ, സുജന്‍ഗര്‍, രാജ്സമന്ദ്, തെലങ്കാനയിലെ നാഗാര്‍ജുന സാഗര്‍, ഉത്തരാഖണ്ഡിലെ സാള്‍ട്ട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങല്‍. ഇതില്‍ ഉത്തരാഖണ്ഡിലെ സാള്‍ട്ടില്‍ ബിജെപിക്കാണ് മുന്‍തൂക്കം.
ഗുജറാത്തിലെ മോര്‍വ ഹദാഫ്, ജാര്‍ഖണ്ഡിലെ മധുപൂര്‍ കര്‍ണാടകയിലെ ബസവകല്യാണ്‍, രാജസ്ഥാനിലെ രാജ്‌സമന്‍ഡ് എന്നിവിടങ്ങളിലും ബിജെപി മുന്നിലാണ്. മധ്യപ്രദേശിലെ ദമോഹിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. രാജസ്ഥാനിലെ സഹാറയിലും കര്‍ണാടകയിലെ മസ്‌കിയിലും രാജസ്ഥാനിലെ സുജന്‍ഗറിലും കോണ്‍ഗ്രസ് മുന്നേറുന്നു.
മഹാരാഷ്ട്രയിലെ പന്‍ധര്‍പൂരില്‍ എന്‍സിപി ലീഡ് ചെയ്യുന്നു. നാഗാലാന്‍ഡിലെ നോക്‌സെന്നില്‍ എന്‍ഡിപിപി മുന്നേറുന്നു. മിസോളാമിലെ സര്‍ചിപ്പില്‍ ഇസെഡ്പിഎമ്മിന് മുന്നേറ്റം. തെലങ്കാനയിലെ നാഗാര്‍ജുനസാഗറില്‍ ടിആര്‍എസ്സിനാണ് മുന്‍തൂക്കം.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT