Big stories

കുടുംബങ്ങള്‍ തമ്മില്‍ സംഘര്‍ഷം; അസമില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

കുടുംബങ്ങള്‍ തമ്മില്‍ സംഘര്‍ഷം; അസമില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
X

ദിസ്പൂര്‍: അസമില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് യുവതി ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബാര്‍പേട്ട ജില്ലയിലെ സോര്‍ഭോഗിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ പോലിസ് അറസ്റ്റ് ചെയ്തു. മരിച്ച മൂന്ന് പേരില്‍ രണ്ട് പേര്‍ ഹസ്മത് അലിയും മകന്‍ സെയ്ഫുല്‍ ഇസ്‌ലാമുമാണെന്ന് തിരിച്ചറിഞ്ഞു. രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് ബാര്‍പേട്ട ജില്ല പോലിസ് സൂപ്രണ്ട് അമിതാവ സിന്‍ഹ പറഞ്ഞു.

ഒരുസംഘം വീടിന് തീയിട്ടു. അവിടെ ഞങ്ങള്‍ ഒരു മൃതദേഹം കണ്ടെത്തി, അത് സ്ത്രീ ശരീരമാണെന്ന് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതുവരെ 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്- സിന്‍ഹ പറഞ്ഞു. സംഭവത്തില്‍ നിരവധി മോട്ടോര്‍ സൈക്കിളുകള്‍ക്കും വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീര്‍ഘകാലമായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it