Latest News

ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
X

തിരുവനന്തപുരം: തിരുവനന്തപുരം, വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ മര്‍ദ്ദിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ അഭിഭാഷക ആശുപത്രിയില്‍ ചികില്‍സ തേടി.

എല്ലാവരുടെയും മുന്നില്‍ വച്ച് മര്‍ദ്ദിക്കുക, ശേഷം മാപ്പു പറയുക എന്നതാണ് എല്ലായ്‌പ്പോഴും അഭിഭാഷകന്‍ ബെയ്‌ലിന്‍ ചെയ്യുന്നത് എന്ന് ശ്യാമിലി പറയുന്നു. ദേഷ്യം വന്നാല്‍ ഫയലുകള്‍ മുഖത്തേക്കു വലിച്ചെറിയുകയും ഇത്തരത്തിലുള്ള പെരുമാറ്റം മറ്റുള്ളവരോടും കാണിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. തന്നെ ഗര്‍ഭിണിയായിരുന്ന സമയത്തും അഭിഭാഷകന്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് ശ്യാമിലി കൂട്ടിചേര്‍ത്തു. സംഭവത്തില്‍, ബാര്‍ കൗണ്‍സിലിലും ബാര്‍ അസോസിയേഷനിലും പോലിസിലും പരാതി നല്‍കാനാണ് തീരുമാനം എന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it