Latest News

കാലടിയില്‍ കോളജ് വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാലടിയില്‍ കോളജ് വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

എറണാകുളം: കാലടിക്ക് സമീപം ചെങ്ങല്‍ പാലത്തിന് താഴെ പുഴക്കരയില്‍ കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി കോടനാട് സ്വദേശിനിയായ അഞ്ജന ബിജു(21)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അഞ്ജനയെ പുഴയില്‍ അവശ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന.

പുഴയില്‍ വീണ് അവശയായ നിലയില്‍ കണ്ടെത്തിയ അഞ്ജനയെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാവിലെ 11 മണിയോടെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it