വയറുവേദന; ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതി മരണപ്പെട്ടു
BY BSR13 Aug 2021 11:11 AM GMT

X
BSR13 Aug 2021 11:11 AM GMT
കണ്ണൂര്‍: ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതി വയറുവേദനയെ തുടര്‍ന്ന് മരണപ്പെട്ടു. വളപട്ടണം പൊയ്ത്തുംകടവ് സ്രാമ്പി പള്ളിക്ക് സമീപം റഫീഖ്-നസ്‌റിയ ദമ്പതികളുടെ മകള്‍ ഫാത്തിമത്തുല്‍ റഫ(19)യാണ് മരണപ്പെട്ടത്. കമ്പില്‍ ടിസി ഗേറ്റിന് സമീപം താമസിക്കുന്ന സിറാജിന്റെ ഭാര്യയാണ്. ഇരുവരും തമ്മില്‍ ഈമാസം അഞ്ചിനാണ് വിവാഹിതരായത്. ഇന്നലെ രാത്രി വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണാടിപ്പറമ്പിലെയും കമ്പിലിലെയും ക്ലിനിക്കുകളില്‍ ചികില്‍സ തേടിയെങ്കിലും അസഹ്യമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: റാഷിദ്, റിയ. മയ്യിത്ത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഖബറടക്കും.
Stomach ache; young woman married a week ago, died
Next Story
RELATED STORIES
ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല; നടപടി എക്സിക്യൂട്ടീവ്...
26 Jun 2022 1:50 PM GMTഭഗവന്ത് സിങ് മാന്‍ രാജിവച്ച സീറ്റില്‍ അകാലിദള്‍: ലോക്സഭയില്‍ ഒരു അംഗം ...
26 Jun 2022 1:48 PM GMTപൂന്താനം സ്വദേശിയായ യുവാവ് ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍
26 Jun 2022 12:48 PM GMTഉണ്ടാവേണ്ടത് ചോദ്യം ചെയ്യുന്നവരുടെയും തര്‍ക്കിക്കുന്നവരുടെയും ഇന്ത്യ:...
26 Jun 2022 12:45 PM GMTകുന്നുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 12:44 PM GMTമഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി...
26 Jun 2022 12:38 PM GMT