Latest News

കുവൈത്തില്‍ തണുപ്പ് കൂടും; ജാക്കറ്റ് ധരിക്കാന്‍ നിര്‍ദേശം

കുവൈത്തില്‍ തണുപ്പ് കൂടും;   ജാക്കറ്റ് ധരിക്കാന്‍ നിര്‍ദേശം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ വരുംദിവസങ്ങളില്‍ തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകന്‍ ഇസ്സ റമദാന്‍. വരും ദിവസങ്ങളില്‍ അതിരാവിലെ മരുഭൂമിയില്‍ 12 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയും നഗരത്തില്‍ 17 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുമായിരിക്കും താപനിലയെന്നും അദ്ദേഹം അറിയിച്ചു. തണുപ്പ് കൂടുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ജാക്കറ്റ് ധരിക്കണമെന്നും നിര്‍ദശിച്ചിട്ടുണ്ട്.

തണുപ്പ് കാലത്ത് പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ ഇന്‍ഫ്‌ളുവന്‍സ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സാധാരണഗതിയില്‍ ജാക്കറ്റുകള്‍ ഇതിനെ തടയുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച തെക്കുകിഴക്കന്‍ ഏരിയകളില്‍ ശക്തമായ കാറ്റുണ്ടാവും. ഞായറാഴ്ച പുലര്‍ച്ചെ കാലാവസ്ഥ തണുപ്പായിരിക്കുമെന്നും അടുത്ത ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു.

Cold weather in Kuwait; Instruction to wear a jacket

Next Story

RELATED STORIES

Share it