Latest News

കൊക്കോക്കും ജാതിക്കും വില ഇടിയുന്നു; കാ​പ്പി ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ൽ

കൊക്കോക്കും ജാതിക്കും വില ഇടിയുന്നു; കാ​പ്പി ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ൽ
X

അടിമാലി: കൊക്കോയുടെയും ജാതിക്കയുടെയും വില ഇടിയുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ഒരു മാസം മുമ്പ് 1000 രൂപക്ക് മുകളില്‍ വിലയുണ്ടായിരുന്ന കൊക്കോക്ക് ഇപ്പോള്‍ 500 രൂപക്ക് താഴെയാണ് വില. വേനല്‍ മഴ പെയ്തതോടെ ഗുണനിലവാരം കുറഞ്ഞതും ആവശ്യക്കാര്‍ ഇല്ലാത്തതുമാണ് കൊക്കോക്ക് വിനയായത്. ഇനിയും വില കുത്തനെ ഇടിയുമെന്നാണ് സൂചന. മഴ കനത്തത് മൂലം പള്‍പ് ഉണങ്ങാക്കാ കര്‍ഷകര്‍ക്ക് കഴിയാതെ വരുന്നു. ഇതോടെ പള്‍പായി വില്‍ക്കേണ്ടി വരുന്ന കര്‍ഷകര്‍ക്ക് 150 രൂപക്ക് താഴെ വില്‍പ്പന നടത്തേണ്ട അവസ്ഥയാണ്.

ഇതോടൊപ്പം ജാതിക്കക്കും വില ഗണ്യമായി കുറഞ്ഞു. 200 രൂപക്ക് പോലും ജാതി വില്‍പന നടത്താന്‍ കഴിയാത്ത പ്രതിസന്ധിയിലാണ്. കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്ന ചെറുകിട വ്യാപാരികളുടെ പക്കല്‍ ടണ്‍ കണക്കിന് ജാതിക്ക കെട്ടിക്കിടക്കുകയാണ്. ഇതോടെ കര്‍ഷകരില്‍ നിന്നും ജാതിക്ക വാങ്ങാന്‍ വ്യാപാരികള്‍ തയാറാകുന്നില്ല. . ഇതോടൊപ്പം കാപ്പി കുരുവിനും വില കുറഞ്ഞു. 240 രൂപയുണ്ടായിരുന്ന കാപ്പിക്ക് ഇപ്പോള്‍ 180 രൂപ മാത്രമാണ് വില. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉല്പാദനം കുറഞ്ഞ സമയത്ത് കാപ്പി കര്‍ഷകരുടെ പ്രതീക്ഷയും തകര്‍ത്താണ് വില വലിയ തോതില്‍ കുറഞ്ഞത്.

Next Story

RELATED STORIES

Share it