Latest News

ഹോളി ദിനത്തിൽ മുസ്‌ലിംകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന: സംഭൽ സിഒ അനൂജ് ചൗധരിയുടെ ക്ലീൻ ചിറ്റ് ഡിജിപി റദ്ദാക്കി; ചന്ദൗസിയിലേക്ക് സ്ഥലം മാറ്റി

ഹോളി ദിനത്തിൽ മുസ്‌ലിംകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന: സംഭൽ സിഒ അനൂജ് ചൗധരിയുടെ ക്ലീൻ ചിറ്റ് ഡിജിപി റദ്ദാക്കി; ചന്ദൗസിയിലേക്ക് സ്ഥലം മാറ്റി
X

സംഭൽ : ഹോളി ദിനത്തിൽ മുസ്ലിംകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച സർക്കിൾ ഓഫീസർ അനുജ് ചൗധരിക്ക് എസ്പി നൽകിയ ക്ലീൻ ചിറ്റ് ഡിജിപി റദ്ദാക്കി.മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ആസാദ് അധികാർ സേന പ്രസിഡന്റുമായ അമിതാഭ് ഠാക്കൂറിന്റെ പരാതിയെ തുടർന്നാണ് നടപടി. ചൗധരിക്കെതിരെ വീണ്ടും അന്വേഷണം നടത്താൻ തീരുമാനിച്ചു.

അനുജ് ചൗധരി മതപരമായ പരാമർശങ്ങൾ നടത്തി സേവന പെരുമാറ്റച്ചട്ടങ്ങളും യൂണിഫോം നിയമങ്ങളും ലംഘിക്കുന്നുവെന്നും അതുവഴി സമൂഹത്തിൽ വർഗീയ സംഘർഷം വ്യാപിപ്പിക്കുകയാണെന്നും അമിതാബ് ഠാക്കൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഹോളിയെയും ജുമുഅ നമസ്കാരത്തേയും കുറിച്ച് നടത്തിയ പ്രസ്താവന നിരുത്തരവാദപരവും പ്രകോപനപരവുമായിരുന്നു.

അനുജ് ചൗധരിക്കെതിരെ പരാതി നൽകിയ തന്നെ വിസ്തരിക്കാതെയാണ് മുമ്പ് ക്ലീൻ ചിറ്റ് നൽകിയതെന്നും അമിതാബ് ഠാക്കൂർ ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ലോ ആൻഡ് ഓർഡർ എസ്പി മനോജ് കുമാർ അവസ്തിയും എഎസ്പി ശ്രീഷ് ചന്ദ്രയും അനുജ് ചൗധരിയെയും മറ്റ് കക്ഷികളെയും ചോദ്യം ചെയ്തു, എന്നാൽ തന്റെ ഭാഗം അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ല. ഇത് ചീഫ് സെക്രട്ടറിയുടെ ഉത്തരവുകളുടെ ലംഘനമാണെന്ന് അമിതാഭ് ഠാക്കൂർ ചൂണ്ടിക്കാട്ടി.

റമദാനിലെ അവസാന വെള്ളിയാഴ്ച തന്നെ ഹോളി വന്നപ്പോഴാണ് അനുജ് ചൗധരി വർഗീയ പ്രസ്താവന നടത്തിയത്.

മുമ്പും അനുജ് ചൗധരി പലതവണ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ഘോഷയാത്രയ്ക്കിടെ യൂണിഫോമിൽ ഹനുമാൻ്റെ ഗദ കൈയ്യിൽ പിടിച്ച് നടന്നത് ചർച്ചയായി.

Next Story

RELATED STORIES

Share it