എന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ, മകളെക്കുറിച്ച് പറഞ്ഞാല്‍ കിടുങ്ങിപ്പോകുമെന്ന് കരുതിയോ; ക്ഷുഭിതനായി മുഖ്യമന്ത്രി
വെറുതെ വീട്ടില്‍ കഴിയുന്നവരെ ആക്ഷേപിക്കുന്ന നിലയാണോ വേണ്ടത്

തിരുവനന്തപുരം: നിയമസഭയില്‍ മകളുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതില്‍ പ്രതിപക്ഷത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യവിരുദ്ധമായ കാര്യങ്ങളാണോ സഭയില്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് പറയണം. അല്ലാതെ വെറുതെ വീട്ടില്‍ കഴിയുന്നവരെ ആക്ഷേപിക്കുന്ന നിലയാണോ വേണ്ടതെന്നും അതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്:
'ഇന്ന് തെറ്റായ ഒരുപാട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യൂ കുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടി കളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താ നിങ്ങള്‍ വിചാരിച്ചത്, മകളെ പറ്റി പറഞ്ഞാല്‍ ഞാന്‍ കിടുങ്ങി പോകുമെന്നാണോ. പച്ചക്കള്ളമാണ് നിങ്ങള്‍ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്ററായിട്ട് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്.'
'എന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ. അത്തരം കാര്യങ്ങള്‍ മനസില്‍ വച്ചാല്‍ മതി. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എന്തും പറയുന്ന സ്ഥിതി വരുത്തരുത്. വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. പറഞ്ഞ കാര്യങ്ങളെ കുറിച്ച് എന്താണ് പറയേണ്ടത് അത് പറയണം. ഞങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് പറയണം. വെറുതെ വീട്ടില്‍ കഴിയുന്നവരെ ആക്ഷേപിക്കുന്ന നിലയാണോ വേണ്ടത്. അതാണോ സംസ്‌കാരം. അത്തരം കാര്യങ്ങളായിട്ടല്ല മുന്നോട്ട് പോകേണ്ടത്.'
RELATED STORIES
യുവമോര്ച്ച പ്രാദേശിക നേതാവിന്റെ വാഹനങ്ങള് കത്തിച്ചു
13 Aug 2022 8:52 AM GMTചാരക്കേസ്: മുന് ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്നിന്ന് മടക്കി...
13 Aug 2022 8:47 AM GMTഹര് ഘര് തിരംഗ: വീടുകളില് ദേശീയ പതാക രാത്രി താഴ്ത്തണമെന്നില്ല
13 Aug 2022 8:08 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTന്നാ താന് കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTഡബിള് ഇന്വര്ട്ടഡ് കോമയില് 'ആസാദ് കാശ്മീര്' എന്നെഴുതിയാല് അതിന്റെ ...
13 Aug 2022 5:48 AM GMT