Latest News

കേരളത്തിലെ ആദ്യ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് ജെനി ജെറോമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കേരളത്തിലെ ആദ്യ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് ജെനി ജെറോമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ആദ്യമായി കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ ജെനി ജെറോമിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനി ജെറോമാണ് അപൂര്‍വമായ നേട്ടം കൈവരിച്ചത്. ജനിയുടെ വിജയം സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രചോദനം വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

''കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു''- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ജെനി ജെറോം കോക്പിറ്റില്‍ ഇരിക്കുന്ന ചിത്രവും മുഖ്യമന്ത്രി പങ്കുവച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it