Latest News

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സായുധന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സായുധന്‍ കൊല്ലപ്പെട്ടു
X

ബുഡ്ഗം: ജമ്മു കശ്മീരിലെ ബുഡ്ഗമില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി. ബുഡ്ഗമിലെ മൊച്ചാവ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സായുധന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ ഒരു എകെ 47ഉം രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു. കൊല്ലപ്പെട്ടയാള്‍ ഏത് സംഘടനയില്‍ പെട്ടവനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ജമ്മുവിലുണ്ടായ മറ്റൊരു സംഭവത്തില്‍ അജ്ഞാതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 16 കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി 11നായിരുന്നു ആക്രമണം. ജമ്മു റാംബനിലെ നിര്‍മാണ കമ്പനിയുടെ ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്.

Next Story

RELATED STORIES

Share it