Latest News

മഹാശിവരാത്രിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെ സംഘര്‍ഷം; മുസ് ലിം പള്ളിക്കു നേരെ കല്ലേറ്

മഹാശിവരാത്രിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെ സംഘര്‍ഷം; മുസ് ലിം പള്ളിക്കു നേരെ കല്ലേറ്
X

മഥുര: മഹാശിവരാത്രിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെ സംഘര്‍ഷം. മുസ് ലിം പള്ളിക്കു സമീപം വച്ച് ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വച്ചതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബര്‍സാന പോലിസ് സ്റ്റേഷന്‍ പരിധിയിലെ സഹര്‍ ഗ്രാമത്തിലാണ് സംഘര്‍ഷം അരങ്ങേറിയത്.

ഘോഷയാത്ര പള്ളിക്കു മുന്നിലൂടെ കടന്നു പോകുകയും അവിടെ വച്ച് ആദ്യം പാട്ടിന്റെ ശബ്ദം നിര്‍ത്തുകയും ചെയ്ത ഹിന്ദുത്വര്‍ , പിന്നീട് വലിയ ശബ്ദത്തില്‍ വീണ്ടും പാട്ട് പ്ലേ ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രദേശത്ത് കല്ലെറിയുകയും ചെയ്തു. പോലിസ് സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്ന് ആളുകള്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it