Latest News

വീട്ടില്‍ പണം കണ്ടെത്തിയ സംഭവം: രാജിവയ്ക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് യശ്വന്ത് വര്‍മ; അന്വേഷണ റിപോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറി

വീട്ടില്‍ പണം കണ്ടെത്തിയ സംഭവം: രാജിവയ്ക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് യശ്വന്ത് വര്‍മ; അന്വേഷണ റിപോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറി
X

ന്യൂഡല്‍ഹി: വീട്ടില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ രാജിവയ്ക്കില്ലെന്ന് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ. തുടര്‍ന്ന് ജഡ്ജിക്കെതിരായ അന്വേഷണ റിപോര്‍ട്ട് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറി. അന്വേഷണ റിപോര്‍ട്ടിന് യശ്വന്ത് വര്‍മ നല്‍കിയ മറുപടിയും നല്‍കിയിട്ടുണ്ട്.

പഞ്ചാബ്-ഹരിയാന ചീഫ്ജസ്റ്റിസ് ശീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ജഡ്ജി ജി എസ് സന്താവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരാണ് യശ്വന്ത് വര്‍മക്കെതിരായ ആരോപണം അന്വേഷിച്ചത്. യശ്വന്ത് വര്‍മക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സത്യമാണെന്നാണ് അന്വേഷണ റിപോര്‍ട്ട് പറയുന്നത്.

Next Story

RELATED STORIES

Share it