Latest News

സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം; വിമന്‍ ജസ്റ്റിസ് റൂറല്‍ എസ്പിക്ക് നിവേദനം നല്‍കി

സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം; വിമന്‍ ജസ്റ്റിസ് റൂറല്‍ എസ്പിക്ക് നിവേദനം നല്‍കി
X

വടകര: ലൈംഗികപീഡന പരാതിയില്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് വടകര റൂറല്‍ എസ്പിക്ക് നിവേദനം നല്‍കി. സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടിയുടെ നേതൃത്വത്തിലാണ് വിമന്‍ ജസ്റ്റിസ് നേതാക്കള്‍ എസ്പിയെ കണ്ടത്. പരാതി നല്‍കി 2 ആഴ്ചയായെങ്കിലും ഇതുവരെ സിവികിനെ അറസ്റ്റ് ചെയ്തിട്ടില്ല.

പരാതി നല്‍കിയശേഷം പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും അതിക്രമം നടന്ന സ്ഥലം പരിശോധിക്കുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, പിന്നീട് തുടര്‍നടപടികള്‍ ഇല്ലാത്തത് സംശയകരമാണ്. എസ്‌സി, എസ്ടി പീഡനനിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ എഫ്‌ഐആറില്‍ ഉണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് ആരോപണവിധേയനെസംരക്ഷിക്കാനാണെന്ന് സംശയമുണ്ടെന്നും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും എസ്പിയോട് ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റിയംഗം ഫൗസിയ ആരിഫ്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ജുമൈല എന്‍ കെ, ജില്ലാ കമ്മിറ്റിയംഗം റസീന പയ്യോളി, വടകര മണ്ഡലം കണ്‍വീനര്‍ സാജിത ഏറാമല എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it