Latest News

മോദിയുടെ 'കാവല്‍ക്കാരന്‍' പ്രചാരണത്തെ പരിഹസിച്ച് മായാവതി

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചായക്കാരനായിരുന്നയാള്‍ ഇനി ചായക്കാരനല്ല, ഇപ്പോള്‍ നരേന്ദ്ര മോദി കാവല്‍ക്കാരനാണ്. എന്തൊരു മാറ്റമാണ് ബിജെപി ഭരണത്തില്‍ ഇന്ത്യ കണുന്നത്.' മായാവതി ട്വിറ്ററില്‍ കുറിച്ചു.

മോദിയുടെ കാവല്‍ക്കാരന്‍ പ്രചാരണത്തെ പരിഹസിച്ച് മായാവതി
X

ന്യൂഡല്‍ഹി: ഞാനും കാവല്‍ക്കാരനാണ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രചാരണത്തെ പരിഹസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ചായക്കാരില്‍ നിന്ന് ബിജെപിയുടെ നേതാവ് കാവല്‍ക്കാരനായി. ഇത് ഇന്ത്യ കണ്ട വലിയ മാറ്റമാണെന്ന് മായാവതി പരിഹസിച്ചു. ഞാനും കാവല്‍ക്കാരനാണ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുടെ ബിജെപി നേതാക്കള്‍ ട്വിറ്ററില്‍ സ്വന്തം പേരിനൊപ്പം കാവല്‍ക്കാരന്‍ എന്നു ചേര്‍ത്തിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചായക്കാരനായിരുന്നയാള്‍ ഇനി ചായക്കാരനല്ല, ഇപ്പോള്‍ നരേന്ദ്ര മോദി കാവല്‍ക്കാരനാണ്. എന്തൊരു മാറ്റമാണ് ബിജെപി ഭരണത്തില്‍ ഇന്ത്യ കണുന്നത്.' മായാവതി ട്വിറ്ററില്‍ കുറിച്ചു.

'കാവല്‍ക്കാരന്‍ കള്ളന്‍' എന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് ബദലായാണ് ബിജെപി 'ഞാനും കാവല്‍ക്കാര്‍ പ്രചാരണം' ആരംഭിച്ചത്. പിന്നാലെയാണ് നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ട്വിറ്ററില്‍ പേര് മാറ്റിയത്. ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.റഫാലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രചാരണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം ഏറ്റെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it