Latest News

ഇന്ത്യക്കെതിരായി പാകിസ്താനെ ശക്തിപ്പെടുത്താന്‍ ചൈന ശ്രമിച്ചേക്കും: നിക്കി ഹേലി

യു എസ് പ്രസിഡന്റ് ബൈഡന്‍ ആദ്യം ചെയ്യേണ്ടത് പ്രധാന സുഹൃത്തുക്കളായ ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ സഖ്യകക്ഷികളുമായി ബന്ധപ്പെടുകയും യുഎസിന് അവരുടെ പിന്തുണയുണ്ടെന്ന് ഉറപ്പ് നല്‍കുകയുമാണെന്നും നിക്കി ഹേലി പറഞ്ഞു.

ഇന്ത്യക്കെതിരായി പാകിസ്താനെ ശക്തിപ്പെടുത്താന്‍ ചൈന ശ്രമിച്ചേക്കും: നിക്കി ഹേലി
X

വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമസേനാ താവളത്തിന്റെ നിയന്ത്രണം കൈയേല്‍ക്കാന്‍ ചൈന ശ്രമിച്ചേക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ മുന്‍ പ്രതിനിധി നിക്കി ഹേലി. ഇതോടൊപ്പം ഇന്ത്യക്കെതിരെ പോരാടാന്‍ പാക്കിസ്താനെ ചൈന ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഇത് നിരീക്ഷിക്കേണ്ടതുണ്ടെന്നും മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ കൂടിയായ നിക്കി ഹേലി മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനിസ്താനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് ശേഷം അമേരിക്കന്‍ സഖ്യകക്ഷികളുടെ വിശ്വാസവും ആത്മവിശ്വാസവും പ്രസിഡന്റ് ജോ ബിഡന് നഷ്ടപ്പെട്ടതായി അവര്‍ പറഞ്ഞു. യുഎസിന് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. അമേരിക്കക്കാരെ സംരക്ഷിക്കുന്നുവെന്നും രാജ്യത്തിന്റെ സൈബര്‍ സുരക്ഷ ശക്തമാണെന്നും യുഎസ് ഉറപ്പുവരുത്തേണ്ടതുണ്ട്, കാരണം റഷ്യയെപ്പോലുള്ളവര്‍ ഹാക്ക് ചെയ്യുന്നത് തുടരുകയാണ്. തിരിച്ചടിക്കാനുള്ള സന്നദ്ധതയുടെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

യു എസ് പ്രസിഡന്റ് ബൈഡന്‍ ആദ്യം ചെയ്യേണ്ടത് പ്രധാന സുഹൃത്തുക്കളായ ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ സഖ്യകക്ഷികളുമായി ബന്ധപ്പെടുകയും യുഎസിന് അവരുടെ പിന്തുണയുണ്ടെന്ന് ഉറപ്പ് നല്‍കുകയുമാണെന്നും നിക്കി ഹേലി പറഞ്ഞു.

Next Story

RELATED STORIES

Share it