Latest News

കൊവിഡ് 19: ഡല്‍ഹിയില്‍ ചികില്‍സ ഡര്‍ഹിക്കാര്‍ക്ക് മാത്രമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍; വ്യാപക പ്രതിഷേധം

കൊവിഡ് 19: ഡല്‍ഹിയില്‍ ചികില്‍സ ഡര്‍ഹിക്കാര്‍ക്ക് മാത്രമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍; വ്യാപക പ്രതിഷേധം
X

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഡല്‍ഹിയിലെ ചികില്‍സ ഡല്‍ഹി സംസ്ഥാനത്തെ താമസക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നു. ഇന്നലെ രാത്രിയാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്നവ ഒഴിച്ചുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ഉത്തരവ് ബാധകമാണെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു. ചികില്‍സയ്ക്കു പോകുന്നവര്‍ ഡല്‍ഹിയിലെ താമസക്കാരനാണെന്നതിന് രേഖകള്‍ കാണിക്കേണ്ടിവരും.

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, കറന്റ് അക്കൗണ്ട്, കിസാന്‍, പോസ്റ്റ് ഓഫിസ് പാസ്സ് ബുക്ക്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഇന്‍കം ടാക്‌സ് റിട്ടേണ്‍, വെള്ളം, വൈദ്യുതി, ടെലഫോണ്‍ വാകക രസീറ്റ്, രോഗിയുടെ പേരില്‍ വന്ന എഴുത്തുകള്‍, ആധാര്‍(ജൂണ്‍ ഏഴ്, 2020 മുമ്പുള്ളത്) എന്നിവയാണ് സര്‍ക്കാര്‍ അംഗീകരിച്ച രേഖകള്‍.

ഡല്‍ഹിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കു മാത്രമായി ഡല്‍ഹിയിലെ ആശുപത്രികള്‍ സംവരണം ചെയ്യുകയാണ് ഉദ്ദേശ്യമെന്ന് കെജ്രിവാള്‍ പറഞ്ഞു. അതേസമയം സ്‌പെഷ്യലൈസ്ഡ് സര്‍ജറികളെ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ രംഗത്തുവന്നു. ഡല്‍ഹി രാജ്യതലസ്ഥാനമാണെന്നും ഒരാള്‍ പെട്ടെന്ന് രോഗബാധിതനായാല്‍ അയാള്‍ക്ക് സംസ്ഥാനത്ത് ചികില്‍സ ലഭിക്കില്ലെന്നത് വേദനാജനകമാണെന്നും ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന് മായാവതി ആവശ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 4,282 പേര്‍ക്കാണ് രോഗബാധയുണ്ടായത്. രാജ്യത്ത് രോഗബാധ ഏറ്റവും മോശമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് ഡല്‍ഹി.

Next Story

RELATED STORIES

Share it