Latest News

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും തിരഞ്ഞെടുപ്പ് കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും

എസ്ഐആര്‍ നടപടികള്‍ തദ്ദേശതിരഞ്ഞെടുപ്പ് വരെ നീട്ടി വെക്കണമെന്ന ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും തിരഞ്ഞെടുപ്പ് കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും
X

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ എസ്ഐആര്‍ നടപടികള്‍ തദ്ദേശതിരഞ്ഞെടുപ്പ് വരെ നീട്ടിവെക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും ബിഹാര്‍ മോഡല്‍ എസ്ഐആറിനെ എതിര്‍ത്തിരുന്നു. വോട്ടര്‍ പട്ടിക പരിഷ്‌കരണം ഏതെങ്കിലും തരത്തില്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടാണ് അവര്‍ക്കെല്ലാം. ഈയൊരു ആവശ്യം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍കര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് യോഗം ചേരാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it