Latest News

ചെറുമുക്കിലെ ആമ്പല്‍പാടം: സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

താനൂര്‍ പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച മുതല്‍ പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തും.

ചെറുമുക്കിലെ ആമ്പല്‍പാടം: സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
X

തിരൂരങ്ങാടി: ചെറുമുക്ക് വെഞ്ചാലി വയലില്‍ ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ചുവന്ന ആമ്പല്‍ പൂക്കള്‍ കാണാനെത്തുന്നവര്‍ക്ക് അധികൃതര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആമ്പല്‍പ്പാടത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഇതു കാണാന്‍ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. ഇതോടെയാണ് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിരോധനം ഏര്‍പ്പെടുത്തിയത്.

താനൂര്‍ പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച മുതല്‍ പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തും. ചെറുമുക്ക് പള്ളിക്കത്തായം, ചെറുമുക്ക് വെസ്റ്റ് എന്നിവിടങ്ങളിലും ശക്തമായ പരിശോധനയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it