- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്ലിംകള്ക്ക് ദോഷമുള്ള ഒന്നും ചന്ദ്രബാബു നായിഡു ചെയ്യില്ല; ടിഡിപി നേതാവ് നവാബ് ജാന്‍
ചന്ദ്രബാബു നായിഡുവിന് രണ്ട് കണ്ണുകളുണ്ട്. അതില്‍ ഒന്ന് ഹിന്ദുക്കള്‍ക്ക് വേണ്ടിയും രണ്ടാമത്തേത് മുസ്ലിംകള്ക്ക് വേണ്ടിയുമാണ്

ഹൈദരാബാദ്: മുസ്ലിംകളെ ദോഷമായി ബാധിക്കുന്ന ഒരു ബില്ലും കൊണ്ടുവരാന്‍ ചന്ദ്രബാബു നായിഡു സമ്മതിക്കില്ലെന്ന് ടിഡിപി നേതാവ് നവാബ് ജാന്‍. വഖഫ് ബില്‍ അവതരിപ്പിക്കുന്നത് തടയാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും നവാബ് ജാന്‍ പറഞ്ഞു.ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചന്ദ്രബാബു നായിഡുവിന് രണ്ട് കണ്ണുകളുണ്ട്. അതില്‍ ഒന്ന് ഹിന്ദുക്കള്‍ക്ക് വേണ്ടിയും രണ്ടാമത്തേത് മുസ്ലിംകള്ക്ക് വേണ്ടിയുമാണ്. ഏതെങ്കിലും ഒരു കണ്ണിന് പ്രശ്നമുണ്ടായാല്‍ അത് മൊത്തം ശരീരത്തെ ബാധിക്കും. വികസനത്തിന്റെ പാതയിലൂടെയാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതേതര മനസ്സുള്ളയാളാണ് ചന്ദ്രബാബു നായിഡുവെന്നും ഒരിക്കലും മുസ്ലിംകളെ ബാധിക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം സമ്മതിക്കില്ലെന്നും നവാബ് ജാന്‍ പറഞ്ഞു.സ്വാതന്ത്ര്യത്തിന് ശേഷം ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിലാണ് മുസ്ലിംകള്ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായതെന്നും നവാബ് ജാന്‍ അവകാശപ്പെട്ടു.
RELATED STORIES
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക...
2 Jun 2025 9:07 AM GMTഎറണാകുളം ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്മാരെ...
2 Jun 2025 8:50 AM GMT'എന്റെ മാതാവ് എവിടെ; തടങ്കലില്‍ വച്ചിരിക്കുന്ന മാതാവിനെ ഹാജരാക്കൂ';...
2 Jun 2025 7:51 AM GMTസ്വത്ത് തര്‍ക്കം; കര്‍ണാടകയില്‍ ഏഴ് പേര് ചേര്‍ന്ന് യുവാവിനെ...
2 Jun 2025 7:26 AM GMTനേരിയ മഴയ്ക്കു സാധ്യത; കാലാവസ്ഥ വകുപ്പ്
2 Jun 2025 7:05 AM GMTജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍
2 Jun 2025 6:48 AM GMT