ചാംപ്യന്‍സ് ലീഗ്- യൂറോപ്പാ ലീഗ് ഫൈനലുകള്‍ ലിസ്ബണില്‍
BY BRJ3 Jun 2020 11:58 AM GMT

X
BRJ3 Jun 2020 11:58 AM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ്-യൂറോപ്പാ ലീഗ് ഫൈനലുകള്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കും. നേരത്തെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടത്താന്‍ തീരുമാനിച്ച ഫൈനലാണ് സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മാറ്റിയത്. കൊറോണാ വൈറസ് ബാധ കാരണം തുര്‍ക്കിയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ഇത്രയും വലിയ ടൂര്‍ണ്ണമെന്റ് നടത്താന്‍ രാജ്യത്തിന് കഴിയില്ലെന്നും തുര്‍ക്കി യുവേഫായെ അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള ഓഗസ്റ്റ് 22ന് ഫൈനല്‍ നടത്താനാണ് യുവേഫാ തീരുമാനിച്ചത്. അതിനിടെ തുടര്‍ന്നുള്ള ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ മല്‍സരങ്ങള്‍ ഒറ്റപാദങ്ങളിലായി നടത്താനാണ് യുവേഫാ തീരുമാനിച്ചത്. നിലവില്‍ കളിക്കേണ്ട രണ്ടാം പാദമല്‍സരത്തിന് ശേഷമുള്ള ക്വാര്‍ട്ടര്‍ ഫൈനലുകളാണ് ഒരു മല്‍സരമായി ചുരുക്കുന്നത്. എട്ട് മല്‍സരങ്ങളോടെ ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കാനാണ് യൂവേഫായുടെ തീരുമാനം.
Next Story
RELATED STORIES
ടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള് വിതരണം ചെയ്തു
6 Jun 2023 2:29 PM GMTതാമരശ്ശേരിയില് ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്
6 Jun 2023 4:53 AM GMTപുല്പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്...
2 Jun 2023 11:10 AM GMTജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ഉടന് പരിഹാരം കാണണം: എസ്ഡിപിഐ
21 May 2023 9:16 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTപുതിയ കോഴ്സുകള്, പുതിയ തൊഴില് സാധ്യതകള്;പ്രതീക്ഷയായി അസാപ്പ്...
2 Oct 2022 4:38 AM GMT