Latest News

മാല പൊട്ടിച്ചയുടന്‍ ഷര്‍ട്ടുമാറ്റി കടന്നുകളഞ്ഞ പ്രതി പിടിയില്‍

മാല പൊട്ടിച്ചയുടന്‍ ഷര്‍ട്ടുമാറ്റി കടന്നുകളഞ്ഞ പ്രതി പിടിയില്‍
X

കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചശേഷം പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു ഷര്‍ട്ടിട്ട് കടന്നയാള്‍ പിടിയില്‍. നല്ലളം ളളിശ്ശേരിക്കുന്ന് നടവട്ടംപറമ്പ് ആയിഷാസില്‍ നവാസ് അലി (39)യെയാണ് ഫറോക്ക് ക്രൈം സ്‌ക്വാഡും പന്നിയങ്കര പോലിസും പിടികൂടിയത്.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30-ന് പന്നിയങ്കര വി കെ കൃഷ്ണമേനോന്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന പന്നിയങ്കര തിരുനിലംവയല്‍ സ്വദേശിനി ശീലാവതിയുടെ ഒരുപവന്‍വരുന്ന മാലയാണ് പിടിച്ചുപറിച്ചത്.

മോഷ്ടിക്കുമ്പോള്‍ ചുവന്ന ഷര്‍ട്ടിട്ടിരുന്ന ഇയാള്‍ തൊട്ടപ്പുറത്ത് പോയി കൈയില്‍ കരുതിയ മറ്റൊരു ഷര്‍ട്ടെടുത്തിടുകയായിരുന്നു. നാട്ടുകാരും പോലീസും ചുവന്നഷര്‍ട്ടിട്ട ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോള്‍ പെട്ടെന്ന് തടിതപ്പാനാണ് ഇയാള്‍ ഇത്തരത്തില്‍ ചെയ്തത്. നവാസ് അലിയെ വ്യാഴാഴ്ച രാവിലെ തിരുത്തിയാട് മെന്‍സ് ഹോസ്റ്റല്‍ പരിസരത്തുവെച്ചാണ് പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം വിറ്റുകൊടുക്കാന്‍ സഹായിച്ച നല്ലളം കണ്ണാരമ്പത്ത് ബാസിത്ത് (36) എന്നയാളും പിടിയിലായിട്ടുണ്ട്.

Next Story

RELATED STORIES

Share it