Latest News

കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്രനടപടി; സര്‍ക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്രനടപടി; സര്‍ക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
X

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്രനടപടിയില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും. സംസ്ഥാന സര്‍ക്കാരിനെ ഇതുപോലെ ശ്വാസംമുട്ടിച്ച സന്ദര്‍ഭമുണ്ടായിട്ടില്ല. സാധാരണക്കാരുടെ പണം എടുത്തിട്ട് വന്‍കിടക്കാര്‍ക്ക് കൊടുക്കുന്ന സമീപനം. ഇന്നലെ രാത്രി കേന്ദ്രത്തില്‍ നിന്ന് കത്തു വന്നു. കടമെടുപ്പ് പരിധിയില്‍ നിന്ന് 5,900 കോടി രൂപ കൂടി കുറച്ചു. 25,000 കോടി രൂപ അഞ്ചു വര്‍ഷം കൊണ്ട് കുറഞ്ഞുവെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര നടപടി എല്ലാ മേഖലെയും ബാധിക്കും. ഇതില്‍ വലിയ പ്രതിഷേധം ഉയരണം. ഈ വര്‍ഷം മാത്രം 17,000 കോടി രൂപ കുറഞ്ഞു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഓരോ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം പിന്മാറുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഫിസ്‌കല്‍ ഫെഡറലിസത്തെ കേന്ദ്രം തകര്‍ക്കുന്നു. സംസ്ഥാനത്തിന് അധിക ബാധ്യത. കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കുന്ന തെറ്റായ സാമ്പത്തിക നയം.

Next Story

RELATED STORIES

Share it