Latest News

റിപോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്രം

റിപോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്രം
X

കൊച്ചി: റിപോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍. ചാനലിന്റെ ലൈസന്‍സ് ചോദ്യം ചെയ്തുള്ള സാബു എം ജേക്കബിന്റെ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ചാനലിന്റെ ലൈസന്‍സ് ഉടമകള്‍ക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചു. ചാനല്‍ നടത്തിപ്പിനുള്ള ക്ലിയറന്‍സുണ്ടായിരുന്നത് ഡയറക്ടര്‍മാരായ എം വി നികേഷ്‌കുമാറിനും ഭാര്യ റാണി വര്‍ഗീസിനും മാത്രം. ഡയറക്ടര്‍മാര്‍ ചട്ടം മറികടന്നാണ് ചാനലിന്റെ ലൈസന്‍സ് കൈമാറിയത് എന്നായിരുന്നു ഹരജിയിലെ പ്രധാന വാദം.

നിലവിലെ ഡയറക്ടര്‍മാര്‍ എന്നു പറയുന്നവര്‍ക്ക് നിയമപരമായി ചാനല്‍ നടത്താന്‍ അവകാശമില്ലെന്നായിരുന്നു സാബു എം ജേക്കബിന്റെ ഹരജി. രേഖകളുടെ കൈമാറ്റം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമറിയാതെ. നിയമസാധുതയില്ലാത്ത ചാനല്‍ ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച് ഉടമയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ രണ്ടിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

എം വി നികേഷ്‌കുമാര്‍, റാണി വര്‍ഗീസ് എന്നിവരാണ് INDOASIAN കമ്പനിയുടെ ഡയറക്ടര്‍മാര്‍. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയെന്നാണ് കിറ്റക്‌സ് കമ്പനി ഉടമ സാബു എം ജേക്കബിന്റെ ഹരജി. തുടര്‍ന്നായിരുന്നു ഹൈക്കോടതി ഹരജി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നത്.

Next Story

RELATED STORIES

Share it